 ഗാർഹിക പീഡനങ്ങൾ ചെറുക്കാൻ

ആലപ്പുഴ: ലോക്ക്ഡൗൺ മൂലം ഗാർഹിക പീഡനകേസുകൾ വർദ്ധിച്ചതിന്റെ അടിസ്ഥാനത്തിൽ ജില്ലാ വനിതാസെല്ലിന്റെ ആഭിമുഖ്യത്തിൽ ഡൊമസ്റ്റിക് കോൺഫ്ലിക്റ്റ് റെസല്യൂഷൻ സെന്റർ (ഡി.ആർ.ഡി.സി) പ്രവർത്തനമാരംഭിച്ചു. സ്ത്രീകൾക്കും പിന്നാക്കാവസ്ഥയിൽ കഴിയുന്നവർക്കുമെതിരെ സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ അധിക്ഷേപം അഴിച്ചുവിടുന്നവരെ കുടുക്കാൻ 'അപരാജിത ഈസ് ഓൺലൈൻ' എന്ന പദ്ധതിക്കും തുടക്കമായി.

സ്ത്രീകളും കുട്ടികളും ഭിന്നശേഷിക്കാരും നിരന്തരം പീഡനങ്ങൾക്ക് വിധേയരാകുന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് പദ്ധതികൾ ആവിഷ്കരിച്ചതെന്ന് അധികൃതർ പറഞ്ഞു. അതിക്രമങ്ങൾക്ക് ഇരയാകുന്നവർക്ക് പരിഹാരമാർഗം തേടുന്നതിനായി പ്രവർത്തിക്കുന്ന വിവിധ സ്ഥാപനങ്ങളെ ഏകോപിപ്പിച്ചാണ് പ്രവർത്തനം. വനിതാ സെൽ ഇൻസ്പെക്ടറുടെ മേൽനോട്ടത്തിൽ, തിരഞ്ഞെടുക്കപ്പെട്ട വനിതാ ശിശുവികസന വകുപ്പിലെ കൗൺസിലർ, ലീഗൽ സർവീസ് സൊസൈറ്റി അംഗം, സോഷ്യൽ ജസ്റ്റിസ് ഡിപ്പാർട്ട്മെന്റ് പ്രതിനിധി, സ്റ്റുഡന്റ് പൊലീസ് കേഡറ്റുമാർ, ജനമൈത്രി ബീറ്റ് ഓഫീസർമാർ എന്നിവരടങ്ങിയ സംഘമാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക. ബോധവത്കരണ ക്ലാസുകൾ, സ്വയം പ്രതിരോധം, നിയമസഹായം, കൗൺസിലിംഗ് തുടങ്ങിയ സേവനങ്ങളും ലഭ്യമാകും.

 വനിതാ സെൽ ഇ-മെയിൽ ഐ ഡി: ciwmncelalpy.pol-ker.gov.in

 ഫോൺ- 0477 2237848

.......................................

ഇരകൾക്ക് വേഗം അവശ്യസേവനം എത്തിക്കുകയാണ് പദ്ധതികളുടെ ലക്ഷ്യം. പരാതിയുമായി പൊലീസ് സ്റ്റേഷനിലേക്ക് നേരിട്ട് പോകേണ്ടതില്ല. ജില്ലാ വനിതാ സെല്ലിന്റെ മൊബൈൽ നമ്പറിലോ, ഇ മെയിൽ വിലാസത്തിലോ അറിയിക്കാം

(അധികൃതർ)