ambala
തോട്ടപ്പള്ളിയിലെ കരിമണൽ ഖനനത്തിനെതിരെ യുവമോർച്ച അമ്പലപ്പുഴ നിയോജകമണ്ഡലം കമ്മിറ്റി നടത്തിയ മാർച്ച്

അമ്പലപ്പുഴ: തോട്ടപ്പള്ളി പൊഴിമുഖത്തെ കരിമണൽ ഖനനത്തിൽ പ്രതിഷേധിച്ച് യുവമോർച്ച അമ്പലപ്പുഴ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഖനന മേഖലയിലേക്കു നടത്തിയ മാർച്ച് തോട്ടപ്പള്ളി പാർക്കിന് സമീപം പോലീസ് തടഞ്ഞു. തുടർന്ന് പ്രവർത്തകർ റോഡിൽ നിൽപ്പ് സമരം നടത്തി. ബി.ജെ.പി അമ്പലപ്പുഴ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി കെ. അനിൽകുമാർ മാർച്ച് ഉദ്ഘാടനം ചെയ്തു. യുവമോർച്ച അമ്പലപ്പുഴ നിയോജകമണ്ഡലം പ്രസിഡന്റ് എസ്. അരുൺ അദ്ധ്യക്ഷത വഹിച്ചു. യുവമോർച്ച ജില്ലാ പ്രസിഡന്റ് അനീഷ് തിരുവമ്പാടി, ഒ.ബി.സി മോർച്ച ജില്ലാ അദ്ധ്യക്ഷൻ കെ. പ്രദീപ് തുടങ്ങിയവർ സംസാരിച്ചു. യുവമോർച്ച മണ്ഡലം ജനറൽ സെക്രട്ടറി ആകാശ് ഭാരവാഹികളായ സുനീഷ് പുഷ്കരൻ, ആദർശ് മുരളി, വിഷ്ണു കണ്ണാറ, സോണി രാജ് തുടങ്ങിയവർ നേതൃത്വം നൽകി.