ഹരിപ്പാട്: കരിമണൽ ഖനന മേഖല സന്ദർശിച്ച പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തലയ്ക്കതിരെ കേസെടുത്തതിലും, കരിമണൽ ഖനനത്തിന് അനുമതി കൊടുത്ത സർക്കാർ നടപടിക്കെതിരെയും കോൺഗ്രസ് ഹരിപ്പാട് നോർത്ത് മണ്ഡലം കമ്മിറ്റി പന്തംകൊളുത്തി പ്രതിഷേധിച്ചു. കെ.പി.സി. സി എക്സിക്യുട്ടീവ് അംഗം എം.എം.ബഷീർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.കെ.രാമകൃഷ്ണൻ അദ്ധ്യക്ഷനായി. കോൺഗ്രസ് നേതാക്കളായ എസ്.ദീപു, ബിനു ചുള്ളിയിൽ, എം.സജീവ്, ശോഭ വിശ്വനാഥ്, വർഗ്ഗീസ്, വിഷ്ണു ആർ.ഹരിപ്പാട്, വിഷ്ണുപ്രസാദ്, അബി ഹരിപ്പാട്, ഹരികുമാർ, ഓമനക്കുട്ടൻ പിള്ള, മോഹനൻ, ഫിലിപ്പ്, സോമശേഖരൻ നായർ എന്നിവർ സംസാരിച്ചു.