മാവേലിക്കര: മുഖ്യമന്ത്രിയും അരോഗ്യവുപ്പ് മന്ത്രിയും അടക്കമുള്ളവർ മൂക്ക് മറയ്ക്കത്തക്ക രീതിയിൽ മാസ്ക് ധരിക്കാത്തതിനെതിരെ ആന്റി കറപ്ഷൻ ടീം ഇന്ത്യ ഡയറക്ടർ മവേലിക്കര സ്വദേശി സഞ്ജീവ് രാധാകൃഷ്ണൻ ചീഫ് സെക്രട്ടറിക്കും മുഖ്യമന്ത്രിക്കും ആരോഗ്യവകുപ്പ് മന്ത്രിക്കും പരാതി അയച്ചു. പത്രസമ്മേളനങ്ങളിലും മറ്റ് പൊതുപരിപാടികളിലും മന്ത്രിമാർ മൂക്ക് മറയ്ക്കുന്ന രീതിയിൽ മാസ്ക് ധരിക്കുന്നില്ലെന്നാണ് പാരാതി.തിരുത്തൽ ഉണ്ടായില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും പരാതിയിൽ പറയുന്നു.