അമ്പലപ്പുഴ: തോട്ടപ്പള്ളിയിലെ കരിമണൽ ഖനനത്തിനെതിരെ ജനകീയ പ്രധിരോധ സമിതിയുടെ നേതൃത്വത്തിലുള്ള റിലേ സത്യാഗ്രഹ സമരം ഏഴു ദിവസം പിന്നിട്ടു. ഇന്നലെ നടന്ന സമരം ബി.ജെ.പി ദക്ഷിണമേഖല ഉപാദ്ധ്യക്ഷൻ കൊട്ടാരം ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വിവിധ രാഷ്ട്രീപാർട്ടി നേതാക്കൾ സമരപന്തലിലെത്തി അനുഭാവം പ്രകടിപ്പിച്ചു.
വി. ദിനകരൻ (ധീവരസഭ സംസ്ഥാന ജനറൽ സെക്രട്ടറി), പി. സാബു (ധീവരസഭ സംസ്ഥാന കൗൺസിൽ അംഗം), എൽ.പി. ജയചന്ദ്രൻ (ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ്),അനീഷ് തിരുവമ്പാടി (യുവമോർച്ച ജില്ലാ പ്രസിഡന്റ്), എച്ച്.നവാസ് പാനൂർ (യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റ്), കെ. അനിൽ കുമാർ (മണ്ഡലം ജനറൽ സെക്രട്ടറി), വി .ബാബുരാജ് (മണ്ഡലം ജനറൽ സെക്രട്ടറി ), വി.സി. സാബു (ബി.ജെ.പി ആലപ്പുഴ ഏരിയ പ്രസിഡന്റ്), അരുൺ അനിരുദ്ധൻ, അരുൺ പുറക്കാട്,ആർ. സജിമോൻ (ധീവരസഭ താലൂക്ക് സെക്രട്ടറി), ആകാശ് പുറക്കാട് (യുവമോർച്ച മണ്ഡലം ജനറൽ സെക്രട്ടറി), ആദർശ് മുരളി (യുവമോർച്ച മണ്ഡലം വൈസ് പ്രസിഡന്റ്), കെ. ശിവരാമൻ, കെ യശോധരൻ,ബിന്ദു ഷാജി (പുറക്കാട് പഞ്ചായത്ത് മെമ്പർ) തുടങ്ങിയവർ സംസാരിച്ചു. ഇന്ന് പുറക്കാട് പഞ്ചായത്ത് പതിനഞ്ചാം വാർഡ് മെമ്പർ സുജ തങ്കക്കുട്ടൻ സത്യാഗ്രഹം അനുഷ്ഠിക്കും.