ആലപ്പുഴ:കുട്ടനാടിനെ പ്രളയ ഭീഷണിയിൽ നിന്നു രക്ഷിക്കാൻ വീയപുരം മുതൽ തോട്ടപ്പള്ളി വരെയുള്ള 11 കിലോമീ​റ്റർ ലീഡിംഗ് ചാനലിന്റെ ആഴം വർദ്ധിപ്പിക്കാനും തോട്ടപ്പള്ളി സ്പിൽവേ കനാലിന്റെ ആഴം വർദ്ധിപ്പിക്കാനും യുദ്ധകാലാടിസ്ഥാനത്തിൽ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വീയപുരം മുതൽ തോട്ടപ്പള്ളിവരെ ലീഡിംഗ് ചാനലിലൂടെ ഡി.സി.സി പ്രസിഡന്റ് എം. ലിജു നയിക്കുന്ന ജലയാന യാത്ര ലീഡിംഗ് ചാനൽ മാർച്ച് ഇന്ന് നടക്കും. രാവിലെ 10ന് വീയപുരം തുരുത്തേൽ പാലത്തിന് സമീപത്തുനിന്ന് യാത്ര ആരംഭിക്കും.