മാവേലിക്കര: പ്രതിസന്ധിയിലായ കേരളത്തിലെ വ്യാപാരികൾക്കായി രക്ഷാപാക്കേജ് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരി വ്യവസായി കോൺഗ്രസ് കേരളത്തിലെ സർക്കാർ ഓഫീസുകൾക്ക് മുന്നിൽ നടത്തുന്ന സമരത്തിന്റെ ഭാഗമായി മാവേലിക്കര നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ താലൂക്ക് ഓഫീസ് പടിക്കൽ ധർണ നടത്തി. ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ.കെ.ആർ.മുരളീധരൻ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം കൺവീനർ മാത്യു കണ്ടത്തിൽ അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി മനോജ് ഓലകെട്ടിയമ്പലം, രമേശ് ഉപ്പാൻസ്, റജി കുഴിപ്പറമ്പിൽ, ഗ്രേസ് തടത്തിലാൽ, ബിജു പുതിയകാവ് എന്നിവർ സംസാരിച്ചു.