അമ്പലപ്പുഴ:തോട്ടപ്പള്ളിയിലെ കരിമണൽ ഖനന പ്രദേശം സന്ദർശിച്ച പ്രതിപക്ഷനേതാവിനും മറ്റ്‌ നേതാക്കൾക്കുമെതിരെ കേസെടുത്തതിൽ പ്രതിഷേധിച്ച് അമ്പലപ്പുഴ വടക്ക്‌ എം.സി.എച്ച്‌ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുറവന്തോട്‌ ജംഗ്ഷനിൽ സമരം നടത്തി.ബ്ലോക്ക്‌ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ്‌ എസ്.‌ പ്രഭുകുമാർ ഉദ്ഘാടനം ചെയ്തു. യു.എം. കബീർ അദ്ധ്യക്ഷത വഹിച്ചു. നസീർ കരുമാടി,മൈക്കിൾ പി.ജോൺ, എം.റഫീക്‌,നിസാർ വെള്ളാപ്പള്ളി,ഷാജി നാൽപതിൽ,വൈ.നസീർ എന്നിവർ സംസാരിച്ചു.