മാവേലിക്കര: വെസ്റ്റ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെയും കെ.എസ്.യു ബിഷപ് മൂർ കോളേജ് യൂണിറ്റിന്റെയും ആഭിമുഖ്യത്തിൽ, കോളേജില്‍ പരീക്ഷ എഴുതാനെത്തിയ മുഴുവൻ വിദ്യാർത്ഥികൾക്കും മാസ്‌കും സാനിട്ടൈസറും ശീതളപാനീയങ്ങളും വിതരണം ചെയ്തു. ഡി.സി.സി പ്രസിഡന്റ് എം.ലിജു പദ്ധതി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അനിതാ വിജയൻ അദ്ധ്യക്ഷയായി. ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ.കെ.ആർ. മുരളീധരൻ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.ഗോപൻ, പഞ്ചവടി വേണു, ചിത്രമ്മാൾ, വിജയൻ ശരണ്യം, ഋഷികേശ്, ബേബൻ, റിൻസൺ, രാഹുൽ, അൻവർ, ജിനു, ജിനോ എന്നിവർ പങ്കെടുത്തു.