മാവേലിക്കര: കരിമണൽ ഖനനത്തിനെതിരെ നടക്കുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കാനെത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെ കേസ് എടുത്തതിൽ പ്രതിഷേധിച്ച് മാവേലിക്കര വെസ്റ്റ് മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രതിഷേധജ്വാല നടത്തി. ഡി.സി.സി വൈസ് പ്രസിഡന്റ് കെ.ആർ.മുരളീധരൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അനിത വിജയൻ അദ്ധ്യക്ഷയായി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.ഗോപൻ, പഞ്ചവടി വേണു, ചിത്രാമ്മാൾ എന്നിവർ സംസാരിച്ചു.