ഹരിപ്പാട്: ജവാൻ സ്മൃതി മണ്ഡപം തകർത്ത സംഭവത്തിൽ പോലീസ് അന്വേഷണം തുടരുന്നു. കേസിൽ പ്രതിയായ കാർത്തികപ്പള്ളി പുതുക്കുണ്ടം വലിയത്ത് കിഴക്കതിൽ ജോബിനെ (26) തൃക്കുന്നപ്പുഴ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.
മദ്യപിച്ച് ബൈക്കിൽ പോകുമ്പോൾ നായ കുറുകെ ചാടിയതിനെ തുടർന്ന് നിയന്ത്രണം തെറ്റി സ്മൃതി മണ്ഡപത്തിന്റെ ഗ്ലാസിൽ ഇടിച്ചതാണെന്നാണ് പ്രതി പൊലീസിൽ മൊഴി നൽകിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് പൊലീസ് ശാസ്ത്രീയമായ അന്വേഷണം തുടങ്ങി. അപകടത്തിൽപ്പെട്ട ബൈക്ക് പിടിച്ചെടുത്തിട്ടുണ്ട്. ഇതിൽ ഫോറൻസിക്, ഗതാഗത വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തും. സ്മൃതിമണ്ഡപത്തിൽ കാണപ്പെട്ട രക്തം പ്രതിയുടെ തന്നെയാണോ എന്ന് പരിശോധിക്കും. കൂടാതെ സൈബർ സെല്ലിനെ സഹായത്തോടെ ജോബിന്റെ ഫോൺ രേഖകളും പരിശോധിക്കുമെന്ന് തൃക്കുന്നപ്പുഴ പൊലീസ് അറിയിച്ചു.