ചേർത്തല:ലോക്ക്ഡൗൺ കാലത്തെ മദ്യ വിതരണത്തിൽ പ്രതിഷേധിച്ച് മഹിളാ കോൺഗ്രസ് ചേർത്തല നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ബിവറേജസ് ഔട്ട് ലെറ്റിന് മുന്നിൽ ധർണ നടത്തി.ഡി.സി.സി സെക്രട്ടറി സി.ഡി. ശങ്കർ ഉദ് ഘാടനം ചെയ്തു.പ്രസിഡന്റ് ഉഷാ സദാനന്ദൻ അദ്ധ്യക്ഷത വഹിച്ചു. പി.ഉണ്ണിക്കൃഷ്ണൻ, ആർ.ശശിധരൻ,സജി കുര്യാക്കോസ്,സജിമോൾ ഫ്രാൻസിസ്,ബിജിമോൾ,തങ്കമ്മ രാമകൃഷ്ണൻ, ജാസ്മിൻ എന്നിവർ പങ്കെടുത്തു.