ആലപ്പുഴ: തോട്ടപ്പള്ളിയിലെ കരിമണൽ ഖനന പ്രദേശം സന്ദർശിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെ കേസെടുത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ സമരം നടത്തി. ജില്ലാതല ഉദ്ഘാടനം ഡി.സി.സി പ്രസിഡന്റ് എം.ലിജു നിർവ്വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ അഡ്വ. ഡി. സുഗതൻ, എ.എ. ഷുക്കൂർ നേതാക്കളായ മനോജ്, സഞ്ജീവ് ഭട്ട്,സുബ്രമണ്യ ദാസ്,ഡോ ഹരികുമാർ,സിറിയക് ജേക്കബ് തുടങ്ങിയവർ പങ്കെടുത്തു.