ഹരിപ്പാട്: മുതുകുളം സാഹിത്യ സേവിനി ഗ്രന്ഥശാല പരിസരത്ത് 60 വർഷം പഴക്കമുള്ള പഞ്ചായത്ത് കിണർ ഇടിഞ്ഞു താഴ്ന്നു. വെട്ടുകല്ലുകൊണ്ട് നിർമിച്ച കിണർ ചൊവ്വാഴ്ച രാവിലെ പതിനൊന്നരയോടെ മുഴുവനായും താഴ്ന്നുപോയി. ശുദ്ധജല സ്രോതസ്സായ ഈ കിണറിലെ വെളളമാണ് പരിസരത്തെ കടക്കാരും മറ്റും ഉപയോഗിച്ചു വന്നിരുന്നത്. ഇവിടെ തൊഴിലുറപ്പ് പദ്ധതിയുടെ സഹകരണത്തോടെ പുതിയ കിണർ നിർമിക്കുമെന്ന് പഞ്ചായത്തംഗം ബി.എസ്.സുജിത് ലാൽ അറിയിച്ചു.