a

മാവേലിക്കര: കുളഞ്ഞിക്കാരാഴ്മയിലെ ജനവാസ കേന്ദ്രത്തിൽ ഇന്നലെ സന്ധ്യയ്ക്ക് വാഹനത്തിൽ മാലിന്യം കൊണ്ടുവന്ന് തള്ളിയെന്നു പരാതി.

പാലസ്-ഗുരുതി പടി റോഡിൽ പാലസ് ട്രാൻസ്ഫോർമറിന് സമീപമുള്ള കലുങ്കിലും നീരൊഴുക്കു തോട്ടിലുമായി മലിന്യം നിറച്ച പത്തോളം ചാക്കുകെട്ടുകളാണ് തള്ളിയത്. സമീപത്തുള്ള സി.സി.ടി.വികൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തണമെന്ന് നാട്ടുകാരും സാമൂഹ്യ പ്രവർത്തകരും ആവശ്യപ്പെട്ടു.