ചേർത്തല:വ്യാപാരി വ്യവസായി കോൺഗ്രസ് ചേർത്തല നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചേർത്തല മിനി സിവിൽ സ്റ്റേഷൻ മുന്നിൽ ധർണ നടത്തി.ആറുമാസത്തേക്ക് കെട്ടിട വാടക ഒഴിവാക്കുക,ഓൺലൈൻ വ്യാപാരം നിറുത്തലാക്കുക,വ്യാപാരികൾക്ക് രണ്ടുവർഷത്തെ വായ്പ ഒരു വർഷ മോറട്ടോറിയത്തോടെ നൽകുക,എല്ലാവിധ നികുതി റിട്ടേണുകളും ആറുമാസത്തേക്ക് നീട്ടിവയ്ക്കുക,ജി.എസ്.ടി റിട്ടേണുകൾക്ക് ആറുമാസത്തെ സാവകാശം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.കെ.പി.സി.സി എക്സിക്യുട്ടീവ് അംഗം എസ്.ശരത് ധർണ ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് ജോബി അദ്ധ്യക്ഷത വഹിച്ചു.സി.ഡി. ശങ്കർ,സി.വി.തോമസ്,ജി.ദേവരാജൻപിള്ള,ജീഷ്,അബ്ദുൽ ബഷീർ,ബിജു,ഉത്തമൻ എന്നിവർ പങ്കെടുത്തു.