ആലപ്പുഴ: ശിവഗിരി ടൂറിസം സർക്യൂട്ട് പദ്ധതി റദ്ദാക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനം പിൻവലിക്കണമെന്ന് ഗുരുധർമ്മപ്രചാരണ സഭ ജില്ലാ പ്രസിഡന്റ് സുകുമാരൻ മാവേലിക്കര ആവശ്യപ്പെട്ടു. കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ സ്വദേശി ദർശൻ പദ്ധതിയിൽ ഉൾപ്പെടുത്തി 69 കോടിയുടെ വികസന പദ്ധതികൾ ആരംഭിച്ചിരുന്നു. കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം ഉദ്ഘാടനം നിർവഹിച്ച പദ്ധതി നിറുത്തലാക്കാനുള്ള തീരുമാനം പിൻവലിച്ച് എത്രയും വേഗം പുനരാരംഭിക്കാൻ കേന്ദ്രസർക്കാർ നടപടി സ്വീകരിക്കണമെന്നും സുകുമാരൻ മാവേലിക്കര ആവശ്യപ്പെട്ടു .