ചേർത്തല:വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ചേർത്തല മുനിസിപ്പൽ ഏഴാം വാർഡിൽ കുളത്രക്കാട്ട് സരസ്വതി നിലയത്തിൽ രാമചന്ദ്രഷേണായി (66) മരിച്ചു.ചേർത്തല അരൂക്കുറ്റി റോഡിൽ പൂത്തോട്ട പാലത്തിന് സമീപം 30ന് ഉച്ചയ്ക്ക് 12 ഓടെയായിരുന്നു അപകടം. രാമചന്ദ്രഷേണായി സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിൽ ബൈക്കിടിക്കുകയായിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ വൈകിട്ടാണ് മരിച്ചത്.കുളത്രക്കാട്ട് ക്ഷേത്രത്തിന് സമീപം പലചരക്ക് കട നടത്തുകയായിരുന്നു.സംസ്കാരം ഇന്ന് ചേർത്തല രുദ്രവിലാസം ശ്മശാനത്തിൽ നടക്കും.ഭാര്യ: രമാദേവി.മക്കൾ:രമേശ് ഷേണായി,രാജേഷ് ഷേണായി (ഒമാൻ).മരുമക്കൾ: പൂർണ്ണിമ,സവിത.