ആലപ്പുഴ:കുട്ടനാടിന്റെയും കാർഷിക മേഖലയുടെയും പേരിൽ തീരദേശ മേഖലയിൽ നടക്കുന്ന കരിമണൽക്കൊള്ള അവസാനിപ്പിക്കണമെന്ന് കേരളാ സ്റ്റേറ്റ് കർഷക തൊഴിലാളി ഫെഡറേഷൻ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
കാലവർഷം ശക്തിയാർജിക്കും മുൻപ് തോട്ടപ്പള്ളി പൊഴിമുഖമടക്കം തീരദേശ മേഖലകളിലുള്ള പൊഴികളിൽ വെള്ളം സുഗമമായി കടലിലേയ്ക്ക് ഒഴുകുന്നതിന് വേണ്ട ക്രമീകരണങ്ങൾ ചെയ്യണം. എന്നാൽ ഇതിനെ മറയാക്കി വൻ തോതിൽ മണൽക്കൊള്ള നടത്തുന്നത് എതിർക്കേണ്ടതാണ്. കുട്ടനാടിനെ മറ്റൊരു ദുരന്തത്തിലേയ്ക്ക് തള്ളിവിടാവുന്ന മണൽക്കൊള്ള അവസാനിപ്പിക്കാൻ അടിയന്തിര നടപടിവേണമെന്ന് ജില്ലാ സെക്രട്ടറി ആർ.അനിൽകുമാർ ആവശ്യപ്പെട്ടു