ഹരിപ്പാട്: കരിമണൽ ഖനനവിരുദ്ധ സമരത്തിൽ പങ്കെടുത്ത പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെ പൊലീസ് കേസെടുത്തതിന് കാർത്തികപ്പള്ളി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധജ്വാല സംഘടിപ്പിച്ചു. സംസ്ഥാന യുവജനക്ഷേമ ബോർഡംഗം എസ്. ദീപു ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സുരേഷ് രാമകൃഷ്ണൻ അദ്ധ്യക്ഷനായി. ബിജു കൊല്ലശ്ശേരി, ശ്രീവല്ലഭൻ, ജി.സുരേഷ്, ആർ.അജിത്കുമാർ, രഞ്ജിത്, ആർ.അഭിലാഷ്, മനോജ്, നാസർ എന്നിവർ പങ്കെടുത്തു.