ഹരിപ്പാട്: ഹരിപ്പാട് നഗരസഭാ ഭരണ സമിതി കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ അട്ടിമറിക്കുകയാണെന്ന് ആരോപിച്ച് സി.പി.എം നേതൃത്വത്തിൽ നഗരസഭാ കവാടത്തിൽ പ്രതിഷേധസമരം നടത്തി. സി.പി.എം ജില്ലാ സെക്രട്ടറി ആർ.നാസർ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടേറിയറ്റ് അംഗം എം.സത്യപാലൻ അദ്ധ്യക്ഷനായി. സി.പി.എം ഏരിയാ സെക്രട്ടറി എൻ.സോമൻ, കർഷകസംഘം ജില്ലാ സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ, സി.പ്രസാദ്, ആർ.ഗോപി, എസ്.സുരേഷ്, എസ്.കൃഷ്ണകുമാർ, പി.എം.ചന്ദ്രൻ, അഡ്വ.എം.എം. അനസ് അലി, എം.എസ്.വി.അംബിക എന്നിവർ സംസാരിച്ചു. നാളെ വൈകിട്ട് എല്ലാ വാർഡുകളിലും സമരം സംഘടിപ്പിക്കുമെന്ന് നഗരസഭ പാർട്ടി സെക്രട്ടറി എം.സത്യപാലൻ അറിയിച്ചു.