അരുർ:എഴുപുന്ന പഞ്ചായത്ത് പട്ടികജാതി സർവ്വീസ് സഹകരണ സംഘത്തിന്റെ കീഴിലുള്ള സമൃദ്ധി സ്വയം സഹായ സംഘത്തിന്റെ നേതൃത്വത്തിൽ ജൈവ പച്ചക്കറി കൃഷി തുടങ്ങി. എഴുപുന്ന പഞ്ചായത്ത് പ്രസിഡന്റ് എസ്. ടി.ശ്യാമളകുമാരി ഉദ്ഘാടനം ചെയ്തു.
സഹകരണ വകുപ്പിന്റെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായാണ് കൃഷി ആരംഭിച്ചത്. ചടങ്ങിൽ എം.പി. അനിൽ അദ്ധ്യക്ഷനായി. എഴുപുന്ന പഞ്ചായത്ത് പട്ടികജാതി സർവ്വീസ് സഹകരണ സംഘം പ്രസിഡന്റ് ദിവാകരൻ കല്ലുങ്കൽ, സെക്രട്ടറി കെ.എം. കുഞ്ഞുമോൻ, കെ.എസ്. വേലായുധൻ, പി.രവി, കെ.സി.ദിവാകരൻ, സിന്ധു ചന്ദ്രൻ എന്നിവർ സംസാരിച്ചു.