ഹരിപ്പാട്: മലപ്പുറത്ത് വളാഞ്ചേരിയിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി ഓൺ ലൈൻ ക്ലാസിൽ പങ്കെടുക്കാനാകാതെ ആത്മഹത്യ ചെയ്തതുപോലെയുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട്

യുവമോർച്ച ഹരിപ്പാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു.

നിയോജക മണ്ഡലം പ്രസിഡന്റ് സൂരജ് ശ്രീനിലയം അദ്ധ്യക്ഷനായി. എസ്.സി മോർച്ച നിയോജക മണ്ഡലം പ്രസിഡന്റ് കെ.ഉമ്മൻ ഉദ്ഘാടനം ചെയ്തു. യുവമോർച്ച ജില്ലാ വൈസ് പ്രസിഡന്റ് ഹരിഗോവിന്ദ് മുഖ്യപ്രഭാഷണം നടത്തി. യുവമോർച്ച ഹരിപ്പാട് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ശ്രീജിത്ത് സ്വാഗതം പറഞ്ഞു. ന്യൂനപക്ഷ മോർച്ച മണ്ഡലം പ്രസിഡന്റ് ബിനു, എ.സി മോർച്ച മണ്ഡലം ജനറൽ സെക്രട്ടറി സുരേഷ് കുമാർ, ബി.ജെ.പി തെക്കൻ മേഖലാ പ്രസിഡന്റ് സുമേഷ് കുന്നുപറമ്പിൽ, യുവമോർച്ച മണ്ഡലം വൈസ് പ്രസിഡന്റുമാരായ അരുൺ ഷാജി, ഉല്ലാസ് കുമാർ, മണ്ഡലം കമ്മിറ്റി അംഗങ്ങളായ അരുൺ, ജയ് ശാന്ത്, ബി.ജെ.പി ഹരിപ്പാട് വടക്കൻ മേഖല ജനറൽ സെക്രട്ടറി രാജേന്ദ്രൻ, ശരത്, വരുൺ എന്നിവർ സംസാരിച്ചു.