ഹരിപ്പാട്: ജില്ലാ കോൺഗ്രസ് കമ്മിറ്റി നേതൃത്വം നൽകുന്ന സർവ്വോദയ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റി ഹരിപ്പാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നടത്തുന്ന മാസ്‌ക് വിതരണത്തിന്റെ നിയോജക മണ്ഡലംതല ഉദ്ഘാടനം ചെറുതന പഞ്ചായത്തിൽ നടന്നു.
ചെറുതന മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സണ്ണി ജോർജ്ജിന് ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റും സർവ്വോദയ ജില്ലാ ചെയർമാൻ കൂടിയായ അഡ്വ.എം.ലിജു മാസ്‌കുകൾ നൽകി വിതരണോദ്ഘാടനം നിർവ്വഹിച്ചു. സർവ്വോദയ നിയോജക മണ്ഡലം ചെയർമാൻ എസ്. ദീപു അദ്ധ്യക്ഷനായി. നിയോജക മണ്ഡലം കൺവീനർ രഞ്ജിത്ത് ചിങ്ങോലി സ്വാഗതം പറഞ്ഞു. വാർഡുകളിലേക്കുള്ള മാസ്‌കുകളുടെ വിതരണം സർവ്വോദയ ജില്ലാ കൺവീനർ ജോൺ തോമസ് നിർവ്വഹിച്ചു. ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി ജേക്കബ് തമ്പാൻ, നിയോജക മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ.എസ്. ഹരികൃഷ്ണൻ, ബെന്നി മാത്യൂസ്, ഷാജൻ ജോർജ്ജ്, നിസാർ അഹമ്മദ്, നവാസ് എന്നിവർ പങ്കെടുത്തു. 5-ാം വാർഡ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ചെല്ലപ്പൻ നായർ നന്ദി പറഞ്ഞു.