ഹരിപ്പാട്: കേന്ദ്രസർക്കാർ പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റഴിക്കുകയാണെന്ന് ആരോപിച്ച് കെ.പി.സി.സി വിചാർ വിഭാഗ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഹരിപ്പാട് ബി.എസ്.എൻ.എൽ ഓഫീസിന് മുന്നിൽ നില്പ് സമരം നടത്തി. ജില്ലാ സെക്രട്ടറി അഡ്വ. സഞ്ജീവ് അമ്പലപ്പാട്‌ ഉദ്‌ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി എൻ.രാജ്‌നാഥ് അദ്ധ്യക്ഷനായി. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.കെ. രാമകൃഷ്ണൻ, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് കെ.എസ്.ഹരികൃഷ്ണൻ, കൗൺസിലർമാരായ ബി.ബാബുരാജ്, എം.സജീവ് എന്നിവർ സംസാരിച്ചു.