ആലപ്പുഴ: കേന്ദ്രം പാചക വാതകത്തിന് വിലവർദ്ധപ്പിച്ചതിരെ കേരള മഹിളാസംഘം മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തിൽ ജില്ലയിലെ കേന്ദ്ര സർക്കാർ ഓഫീസുകൾക്ക് മുന്നിൽ ധർണ സമരം നടത്തി. പോസ്റ്റ് ഓഫീസുകൾക്ക് മുന്നിലായിരുന്നു ധർണ. ആലപ്പുഴ ഇരുമ്പ് പാലം പോസ്റ്റോഫീസിന് മുന്നിൽ നടന്ന ധർണ ജില്ലാ സെക്രട്ടറി ദീപ്തി അജയകുമാർ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ കൗൺസിലർ റെമി നസീർ അദ്ധ്യക്ഷത വഹിച്ചു.

കായംകുളം ഹെഡ് പോസ്റ്റോഫീസിന് മുന്നിൽ നടന്ന ധർണ സംസ്ഥാന ജോയിന്റ് സെക്രട്ടറി ആർ.ഗിരിജ ഉദ്ഘാടനം ചെയ്തു. ജില്ലാ ജോയിന്റ് സെക്രട്ടറി എ.ശോഭ അദ്ധ്യക്ഷത വഹിച്ചു. കരീലകുളങ്ങരയിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മണി വിശ്വനാഥും പൂച്ചാക്കൽ പോസ്റ്റോഫീസിന് മുന്നിൽ ജില്ലാ ട്രഷറർ ബീനാ അശോകനും എരമല്ലൂർ പോസ്റ്റോഫീസിന് മുന്നിൽ ജില്ലാ ജോയിന്റ് സെക്രട്ടറി കുമാരി പൊന്നപ്പനും അന്ധകാരനാഴി പോസ്റ്റോഫീസിന് മുന്നിൽ മണ്ഡലം പ്രസിഡന്റ് ദീപ്തി മായാ സുരേന്ദ്രനും തണ്ണീർമുക്കം പോസ്റ്റോഫീസിന് മുന്നിൽ ജില്ലാ വൈസ് പ്രസിഡന്റ് സി.ജയകുമാരിയും ചെന്നിത്തല പോസ്റ്റോഫീസിന് മുന്നിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയകുമാരിയും കൊല്ലകടവ് പോസ്റ്റോഫീസിന് മുന്നിൽ നടന്ന ധർണ മണ്ഡലം സെക്രട്ടറി ഗ്രസി സൈമണും ഉദ്ഘാടനം ചെയ്തു.