ആലപ്പുഴ: വളാഞ്ചേരിയിൽ പത്താംക്ലാസ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തതിൽ പ്രതിഷേധിച്ചു യുവമോർച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ വിദ്യാഭ്യാസ ഓഫീസ് ഉപരോധിച്ചു. ജില്ലാ പ്രസിഡന്റ് അനീഷ് തിരുവമ്പാടി ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം സുനീഷ് പുഷ്‌കരൻ, അമ്പലപ്പുഴ മണ്ഡലം ജനറൽ സെക്രട്ടറി ആകാശ്,ആലപ്പുഴ മണ്ഡലം വൈസ് പ്രസിഡന്റ് സന്ദീപ് ശിവൻ,മുല്ലക്കൽ ഏരിയ കമ്മിറ്റി പ്രസിഡന്റ് അജിത്ത് രാജ്, ശരത് രാജൻ തുടങ്ങിയവർ നേതൃത്വം നൽകി.