ആലപ്പുഴ:പഠന സൗകര്യം ലഭ്യമല്ലാത്തത്തിന്റെ ദുഃഖത്തിൽ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ ദളിത് കോൺഗ്രസ് ആലപ്പുഴ- അമ്പലപ്പുഴ ബ്ലോക്ക് കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ ആലപ്പുഴ ഡി.ഡി ഓഫീസിന് മുന്നിൽ ധർണ നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.റീഗോ രാജു ഉദ്ഘാടനം ചെയ്തു. ദളിത് കോൺഗ്രസ് ആലപ്പുഴ ബ്ലോക്ക് പ്രസിഡന്റ് പി.രതീഷ് അദ്ധ്യക്ഷത വഹിച്ചു. ദളിത് കോൺഗ്രസ് അമ്പലപ്പുഴ ബ്ലോക്ക് പ്രസിഡന്റ് പി.പ്രസാദ്, സംസ്ഥാന സമിതി അംഗം സുഗുണൻ പുന്നപ്ര, കാഞ്ചന, കുഞ്ഞുകുഞ്ഞ്, കമല വാസ് തുടങ്ങിയവർ നേതൃത്വം നൽകി.