ആലപ്പുഴ: ഖനനവിവാദം നടക്കുന്ന തോട്ടപ്പള്ളി പൊഴിമുഖം ഇന്നലെ സന്ദർശിച്ച കളക്ടർ എ.അലക്സാണ്ടർ മണ്ണ് നീക്കൽ ജോലികളുടെ പുരോഗതി വിലയിരുത്തി.

കുട്ടനാട്ടിൽ പ്രളയ സാദ്ധ്യത ഉണ്ടായാൽ വെള്ളം വേഗം കടലിലേക്ക് ഒഴുക്കി വിടാവുന്ന സാഹചര്യമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് തോട്ടപ്പള്ളിയിലെ പ്രവൃത്തികൾ പുരോഗമിക്കുന്നത്. സ്പിൽവേയ്ക്ക് പടിഞ്ഞാറ് പൊഴിക്കു വീതികൂട്ടി ആഴം വർദ്ധിപ്പിക്കുന്ന പ്രവൃത്തികളാണ് ഇവിടെ നടക്കുന്നത്. സ്പിൽവേയ്ക്ക് കിഴക്ക് ഭാഗത്തെ ലീഡിംഗ് ചാനലിലെ തടസങ്ങൾ നീക്കുന്ന ജോലികൾ വേഗത്തിലാക്കാൻ കളക്ടർ നിർദ്ദേശിച്ചു. ഇറിഗേഷൻ എക്സിക്യുട്ടീവ് എൻജിനിയർ അരുൺ കെ.ജേക്കബ് കളക്ടർക്കൊപ്പമുണ്ടായിരുന്നു.