കായംകുളം: അഴിമതിക്കെതിരെ പ്രതികരിക്കുന്നവർക്ക് സി.പി.എമ്മിൽ സ്ഥാനമില്ലന്ന് ബി.ജെ പി സംസ്ഥാന കൗൺസിൽ അംഗവും നഗരസഭാ കൗൺസിലറുമായ പാലമുറ്റത്ത് വിജയകുമാർ ആരോപിച്ചു. നഗരസഭയിൽ നടക്കുന്ന അഴിമതിക്കെതിരെ പ്രതികരിച്ചതിന്റെ പേരിലാണ് അഞ്ച് സി.പി എം കൗൺസിലർമാർക്കെതിരെ പാർട്ടി നടപടിക്ക് ശുപാർശ ചെയ്തത്. അഴിമതിക്കാർക്ക് സംരക്ഷണം നൽകുന്ന നേതൃത്വമാണ് സി.പി.എമ്മിന് ഉള്ളതെന്നും വിജയകുമാർ പറഞ്ഞു