ആലപ്പുഴ: മലപ്പുറം വളാഞ്ചേരിയിൽ ആത്മഹത്യ ചെയ്ത ഒൻപതാം ക്‌ളാസുകാരി ദേവികയുടെ കുടുംബത്തിന് അടിയന്തര നഷ്ടപരിഹാരം നൽകണമെന്നും എല്ലാ വിദ്യാർത്ഥികൾക്കും ഡിജിറ്റൽ പഠന സൗകര്യം ഒരുക്കാൻ സർക്കാർ തയ്യാറാവണമെന്നും ആവശൃപ്പെട്ട് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന കളക്ടറേറ്റ് മാർച്ചിൽ നേരിയ സംഘർഷം. നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
ജില്ലാ പ്രസിഡന്റ് ടിജിൻ ജോസഫ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എ.ഐ.മുഹമ്മദ് അസ്ലം അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ബിനു ചുള്ളിയിൽ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി എം.നൗഫൽ, കെ.നൂറൂദ്ദീൻ കോയ, സരുൺ റോയി, ലിജാ ഹരീന്ദ്രൻ, മീനു സജീവ്,അസീം നാസർ, ശംഭു പ്രസാദ്, ഗംഗാ ശങ്കർ, കെ.ആർ. രൂപേഷ്, സൽമാൻ പോന്നേറ്റിൽ, ഉല്ലാസ് കൃഷ്ണൻ, അജയ് ജുവൽ കുരൃാക്കാസ്, സജിൽ ഷെരീഫ്, റഹീം വെറ്റക്കാരൻ, വിഷ്ണു ഭട്ട്, എസ്.ഷഫീഖ്, പി.എ.ഇജാസ്, രാജേഷ് പുത്തൻവീടൻ തുടങ്ങിയവർ നേതൃത്വം നൽകി. അറസ്റ്റിലായവരെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു