ambala

അമ്പലപ്പുഴ: വിദ്യാർത്ഥിനി ദേവിക ജീവനൊടുക്കിയ സംഭവത്തിൽ മുഖ്യമന്ത്രിയും, വിദ്യാഭ്യാസ വകുപ്പും മറുപടി പറയണമെന്നാവശ്യപ്പെട്ട് കെ.എസ്.യു അമ്പലപ്പുഴ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അമ്പലപ്പുഴ എ.ഇ.ഒ ഓഫീസിനു മുന്നിൽ ഉപരോധം നടത്തി. കെ.എസ്.യു ജില്ലാ സെക്രട്ടറി സിംജോ സാമുവൽ സഖറിയ ഉദ്ഘാടനം ചെയ്തു. കെ. എസ്.യു നിയോജക മണ്ഡലം പ്രസിഡന്റ് നായിഫ് നാസർ അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് മുൻ നിയോജക മണ്ഡലം പ്രസിഡന്റ് ഷാജി ഉടുമ്പാക്കൽ, കെ.എസ്.യു ജില്ലാ സെക്രട്ടറി മീനു ബീജു, ആര്യ കൃഷ്ണൻ, വിഷ്ണു പ്രസാദ് എന്നിവർ സംസാരിച്ചു.