a

മാവേലിക്കര: മുത്തശ്ശിയുടെ സംരക്ഷണത്തിൽ കഴിയുന്ന രണ്ടാം ക്ലാസുകാരി ആവണിക്ക് ഇനി ടി.വി കണ്ട് പഠിക്കാം. സംസ്ഥാന സർക്കാരിന്റെ പൊതുവിദ്യാഭ്യാസ പ്രവർത്തനത്തിന് തെക്കേക്കര വത്തികുളം ഗ്രാമസേവാസമിതി പിന്തുണയുമായി എത്തിയപ്പോൾ പഠന സൗകര്യം ഒരുങ്ങിയത് ആവണി ഉൾപ്പെടെ 7 വിദ്യാർത്ഥികൾക്കാണ്.

ഓൺലൈൻ പഠനത്തിനായി വിദ്യാർഥികൾക്ക് കമ്പ്യൂട്ടറും ടിവിയും സമിതി നൽകി. പദ്ധതിക്ക് തുടക്കമിട്ട് ഭരണിക്കാവ് പള്ളിക്കൽ നടുവിലേമുറി കന്നിമേൽത്തറ കോളനിയിൽ സമിതി പ്രസിഡന്റ് ആർ.അജയൻ ആവണിക്ക് ടിവി കൈമാറി. ഭരണിക്കാവ് ഗ്രാമപഞ്ചായത്തംഗം ജി.രമേശ് കുമാർ പങ്കെടുത്തു. പള്ളിക്കൽ നടുവിലേമുറി ഗവ.എൽ.പി സ്കൂൾ വിദ്യാത്ഥിനിയാണ് ആവണി.