പൂച്ചാക്കൽ: സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കിയ ഓൺലൈൻ ക്ലാസുകൾ തൈക്കാട്ടുശേരിയിൽ എസ്.എൻ.ഡി.പി യോഗം ചേർത്തല യൂണിയൻ സെക്രട്ടറി വി.ആൻ.ബാബു ഉദ്ഘാടനം ചെയ്തു. 577-ാം നമ്പർ ശാഖാ യോഗവും എം.ഡി.യു.പി സ്കൂളും സംയുക്തമായിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. ശാഖാ യോഗം ഹാളിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് യു.ആർ.ജയചന്ദ്രൻ,സെക്രട്ടറി വി.അനന്തൻ, ദേവദാസ്,സ്കൂൾ പ്രധാന അദ്ധ്യാപിക പ്രഭ, സുജാത എന്നിവർ സംസാരിച്ചു.