ചേർത്തല: ചേർത്തല കാളികുളം ജംഗ്ഷന് വടക്ക് വശമുള്ള തട്ടുകട രാത്രിയിൽ കത്തിനശിച്ചു. തണ്ണീർമുക്കം പഞ്ചായത്ത് 23-ാം വാർഡിൽ മേലേപ്പോക്കാട്ട് ശശികുമാറിന്റെ തട്ടുകടയ്ക്കാണ് കഴിഞ്ഞ ദിവസം പുലർച്ചെ ഒന്നോടെ തീപിടിച്ചത്. പ്രദേശത്ത് സെക്യൂരിറ്റി ജോലി ചെയ്യുന്ന ഗൂർഖയാണ് തീ പടരുന്നത് കണ്ടത്. ഈ സമയം ഇതുവഴി വന്ന വാഹനം തടഞ്ഞു നിർത്തി ഹോൺ മുഴക്കിച്ചതോടെ സമീപവാസികൾ ഓടിയെത്തുകയും വിവരം അഗ്‌നിശമനസേനയെ അറിയിക്കുകയുമായിരുന്നു.

അഗ്‌നിശമന സേനയെത്തി തീയണച്ചു.കടയിലെ പാത്രങ്ങളും കസേരകളും ഡസ്‌കുകളും അടക്കം പൂർണ്ണമായും കത്തിനശിച്ചു. അരലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിച്ചതായി കണക്കാക്കുന്നു. ശശികുമാറിന്റെയും കുടുംബത്തിന്റെയും ഏക ആശ്രയമായിരുന്നു കട. തീപിടിത്തത്തിന്റെ കാരണം അറിവായിട്ടില്ല. ചേർത്തല പൊലീസിൽ പരാതി നൽകി.