മാവേലിക്കര: അനധികൃത മത്സ്യക്കച്ചവടം നിറുത്തിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് കൗൺസിലർമാർ നഗരസഭ സെക്രട്ടറിയെ ഉപരോധിച്ചു. മാവേലിക്കര മുൻ കൗൺസിലറും നിലവിലെ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്റെ ഭർത്താവുമായ എൽ.ഡി.എഫ് നേതാവ് നടത്തുന്ന അനധികൃത മത്സ്യക്കച്ചവടം ഉടൻ നിറുത്തി വയ്ക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഉപരോധം.
സമരത്തിന് കൗൺസിലർമാരായ കെ.ഗോപൻ, കോശി തുണ്ടുപറമ്പിൽ, കൃഷ്ണകുമാരി, പ്രസന്നാ ബാബു, രമേശ് കുമാർ, ജിമോൾ ചെറിയാൻ എന്നിവർ നേതൃത്വം നൽകി.