മാവേലിക്കര: ബലാത്സംഗം, സാമ്പത്തിക തട്ടിപ്പ് കേസുകളിൽ പ്രതിയായ അഡ്വ.മുജീബ് റഹ്മാനുവേണ്ടി നടത്തിയ രജിസ്‌ട്രേഷൻ തട്ടിപ്പിൽ ഉന്നതതല അന്വേഷണം നടത്തണമെന്ന് ഹിന്ദു ഐക്യവേദി ആവശ്യപ്പെട്ടു. മാവേലിക്കര സബ് രജിസ്ട്രാർ ഓഫീസിന് മുന്നിൽ നടന്ന ധർണ്ണ ഹിന്ദു ഐക്യവേദി താലൂക്ക് ജനറൽ സെക്രട്ടറി പി.സൂര്യകുമാർ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് പി.ബി.വാസുദേവൻ പിള്ള അദ്ധ്യക്ഷനായി. താലൂക്ക് സെക്രട്ടറി ബാബു കടുവിങ്കൽ, വർക്കിംഗ് പ്രസിഡന്റ് എ.വിജയൻ പിള്ള, ട്രഷറർ പങ്കജാക്ഷൻ, മാവേലിക്കര നഗരസഭ ജനറൽ സെക്രട്ടറി പുന്നമൂട് മനോജ്, ഭരണിക്കാവ് ജനറൽ സെക്രട്ടറി മങ്കുഴി രജീഷ്, തഴക്കര പ്രസിഡന്റ് ശശികുമാർ, നൂറനാട് പ്രസിഡന്റ് അഡ്വ.കൃഷ്ണപ്രസാദ്, ചെട്ടികുളങ്ങര ജനറൽ സെക്രട്ടറി രാധാകൃഷ്ണപണിക്കർ, കണ്ടിയൂർ ഹരിശങ്കർ, വിജി, കാർത്തികേയൻ, മനു മഞ്ഞാടിത്തറ, ശിവകുമാർ, അരുൺ വള്ളികുന്നം എന്നിവർ സംസാരിച്ചു.