ചേർത്തല:കൊവിഡ് പശ്ചാത്തലത്തിൽ ദുരിതമനുഭവിക്കുന്ന വ്യാപാരികൾക്ക് ചേർത്തല മർച്ചന്റ്സ് അസോസിയേഷൻ 25 ലക്ഷം രൂപ വരെ വായ്പ ധനസഹായം നൽകി.പ്രസിഡന്റ് എം.ജയശങ്കർ ഉദ്ഘാടനം ചെയ്തു.ചേർത്തലയിലെ വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന കെട്ടിടങ്ങളിലെ ഉടമസ്ഥരോടും ദേവസ്വം ബോർഡിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടം,പള്ളിവക കെട്ടിടം എന്നിവിടങ്ങളിലെ അധികൃതർക്കും രണ്ട് മാസത്തെ വാടക ഒഴിവാക്കണമെന്ന് മർച്ചന്റ് അസോസിയേഷൻ അഭ്യർത്ഥിച്ചിട്ടുണ്ടെന്ന് എം.ജയശങ്കർ പറഞ്ഞു.സെക്രട്ടറി സി.ബി.പഞ്ഞിക്കാരൻ അദ്ധ്യക്ഷത വഹിച്ചു.ബി.ഭാസി,ബാബു നാരായണൻ,സന്തോഷ് എന്നിവർ പങ്കെടുത്തു.