മാവേലിക്കര: കോവിഡ് കാലത്ത് സേവന പ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്ന പൊലീസ്, ഫയർഫോഴ്‌സ് സേനാംഗങ്ങളെ ബേക്കേഴ്‌സ് അസോസിയേഷൻ മധുരം നൽകി ആദരിച്ചു. സംസ്ഥാന തലത്തിൽ നടക്കുന്ന പരിപാടിയുടെ ഭാഗമായി മാവേലിക്കര പൊലീസ് സ്‌റ്റേഷൻ, ഫയർ സ്റ്റേഷൻ എന്നിവിടങ്ങളിലെ സേനാംഗങ്ങളെയാണ് അസോസിയേഷൻ ഭാരവാഹികൾ ആദരിച്ചത്. ബേക്കേഴ്‌സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ജോൺസൺ ചിറ്റിലപ്പള്ളി മധുരവിതരണം ഉദ്ഘാടനം ചെയ്തു. സെക്രട്ടറി സക്കീർ ഹുസൈൻ, സുനിൽ, വിവേക്, ജിത്ത് എന്നിവർ പങ്കെടുത്തു.