മാവേലിക്കര: വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭാരതീയ ദളിത് കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ മാവേലിക്കര ഡി.ഇ.ഒ ഒഫീസിന് മുന്നിൽ ധർണ്ണ നടത്തി. മരണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് രാവിവെക്കണമെന്നും മരണത്തെ കുറിച്ച് സി.ബി.ഐ അനേഷിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു സമരം. ഡി.സി.സി വൈസ് പ്രസിഡന്റ് കെ.ആർ.മുരളീധരൻ ഉദ്ഘാടനം ചെയ്തു. ദളിത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പി.രാമചന്ദ്രൻ അദ്ധ്യക്ഷനായി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.ഗോപൻ, കറ്റാനം മനോഹരൻ, ദളിത് കോൺഗ്രസ് നൂറനാട് ബ്ലോക്ക് പ്രസിഡന്റ് രാധാകൃഷ്ണൻ, കാവിൽ സുധാകരൻ, സൂര്യ വിജയകുമാർ, രമേശ്കുമാർ, പ്രസന്നാബാബു, രാജൻ, വി.കെ.ശ്രീകുമാർ, വിജയകുമാർ എന്നിവർ സംസാരിച്ചു.