a

മാവേലിക്കര: ഭക്ഷ്യ സ്വയംപര്യാപ്തത എന്ന ലക്ഷ്യത്തോടെയുള്ള സംസ്ഥാന സർക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിക്ക് പിന്തുണയുമായി സി.പി.എം മാവേലിക്കര ഏരിയ കമ്മിറ്റിയും ചെത്തുതൊഴിലാളി യൂണിയൻ മാവേലിക്കര താലൂക്ക് കമ്മിറ്റിയും സംയുക്തമായി കൃഷിക്ക് തുടക്കമിട്ടു.

ചെത്തു തൊഴിലാളി യൂണിയൻ വളപ്പിലെ 40 സെന്റിൽ കരനെൽ കൃഷിയും ഇഞ്ചി, മുളക്, തക്കാളി, വെണ്ട തുടങ്ങിയ പച്ചക്കറി കൃഷിയും വാഴക്കൃഷിയുമാണ് ആരംഭിച്ചത്. സി.പി.എം ജില്ലാ സെക്രട്ടറിയേറ്റംഗം കെ.രാഘവൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടേറിയറ്റംഗം അഡ്വ.ജി.ഹരിശങ്കർ, ഏരിയ സെക്രട്ടറി കെ.മധുസൂദനൻ, ജില്ലാ കമ്മിറ്റിയംഗങ്ങളായ മുരളി തഴക്കര, കോശി അലക്സ്, നരസഭാദ്ധ്യക്ഷ ലീല അഭിലാഷ്, അഡ്വ.ജി.അജയകുമാർ, ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റിയംഗം എം.എസ്. അരുൺകുമാർ എന്നിവർ പങ്കെടുത്തു. സി.പി.എം ഏരിയ കമ്മിറ്റി ഓഫീസ് സെക്രട്ടറി ആർ.അജയൻ, ചെത്തുതൊഴിലാളി യൂണിയൻ താലൂക്ക് സെക്രട്ടറി കെ.ആർ ദേവരാജൻ എന്നിവർക്കാണ് കൃഷിയുടെ മേൽനോട്ടം.