ചേർത്തല:വിദ്യാഭ്യസ മേഖലയിൽ കുട്ടികൾക്കായി അദ്ധ്യാപകർ തയ്യാറാക്കി അവതരിപ്പിക്കുന്ന ഓൺ ലൈൻ ക്ലാസുകളെ ട്രോളിലൂടെ ആക്ഷേപിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് എസ്.എൻ.ഡി.പി യോഗം ചേർത്തല യൂണിയൻ യൂത്ത്മൂവ്മെന്റ് സമിതി ആവശ്യപ്പെട്ടു.യോഗത്തിൽ കോ-ഓർഡിനേറ്റർ ഡയറക്ടർ ബോർഡ് അംഗം വി.ശശികുമാർ,യൂത്ത്മൂവ്‌മെന്റ് യൂണിയൻ പ്രസിഡന്റ് ജെ.പി.വിനോദ്,വൈസ് പ്രസിഡന്റുമാരായ സജേഷ് നന്ത്യാട്ട്, അഖിൽ അപ്പുക്കുട്ടൻ,കൗൺസിലർമാരായ ഷിബു വയലാർ,ശ്രീകാന്ത് ചന്തിരൂർ,സുജീഷ് മഹേശ്വരി എന്നിവർ പങ്കെടുത്തു.