മാവേലിക്കര: കരിമണൽ ഖനനത്തിനെതിരേയുള്ള സമരത്തിന് നേതൃത്വം നൽകിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരേ കേസെടുത്തതിൽ പ്രതിഷേധിച്ചും കരിമണൽ ഖനനം ഉടൻ നിറുത്തി വയ്ക്കണമെന്ന് ആവശ്യപ്പെട്ടും ചെട്ടികുളങ്ങര നോർത്ത് മണ്ഡലത്തിന്റെ പരിധിയിലുള്ള വാർഡ് കോൺഗ്രസ്‌ കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ പ്രധാന ജംഗ്ഷനുകളിൽ പന്തം കൊളുത്തി പ്രതിഷേധം നടത്തി. മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ് അനീഷ് കരിപ്പുഴ, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ രാജൻ ചെങ്കള്ളിൽ, ജോൺ കെ.മാത്യു, അലക്സ്‌ മാത്യു, ഗീത ഗോപാലകൃഷ്ണൻ, ബ്ലോക്ക്‌ സെക്രട്ടറിമാരായ ശിവാനന്ദൻ, സുനിൽ കുമാർ, മണ്ഡലം സെക്രട്ടറിമാരായ രാജു, സുരേന്ദ്രലാൽ, ഓമനക്കുട്ടൻ, ലാൽജി എന്നിവർ നേതൃത്വം നൽകി.