ചേർത്തല:കളിസ്ഥലം കൃഷിയോഗ്യമാക്കി മുഹമ്മ തടുത്തുവെളി ക്രോപ്സ് വിദ്യാർത്ഥി കൂട്ടായ്മ. കൃഷിഭവന്റെ സഹായത്തോടെ ഒന്നര ഏക്കർ വരുന്ന കളിസ്ഥലത്ത് ഉമ നെൽവിത്ത് വിതച്ചാണ് കൃഷിക്ക് തുടക്കം കുറിച്ചത്.അതുൽ ചന്ദ്രബാബു പ്രസിഡന്റും,വിർച്യു എം.രമേശ് സെക്രട്ടറിയുമായ എന്നിവരും ചേർത്തല സൗത്ത് ഗവ.എച്ച്.എസ്.എസിലെ പ്ലസ്ടു വിദ്യാർത്ഥിയായ എ.എസ്. അച്ചുമോനും,ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാല തുറവൂർ പ്രാദേശിക കേന്ദ്രത്തിലെ സംസ്‌കൃത ബി.എ വിദ്യാർത്ഥിയുമായ എ. ആരോമലും ഉൾപ്പെട്ട 14 വിദ്യാർത്ഥികൾ കൃഷിക്ക് നേതൃത്വം നൽകുന്നത്.മുഹമ്മ കൃഷി ഭവന്റെ സഹായത്തോടെ നടത്തുന്ന കൃഷിയുടെ വിതയ്ക്കൽ ഉദ്ഘാടനം അഡ്വ. എ.എം.ആരിഫ് എം.പി നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ജമീല പുരുഷോത്തമൻ,ആര്യാട് ബ്ലോക്ക് പഞ്ചായത്ത് അംഗം കൊച്ചു ത്രേസ്യ ജെയിംസ്, മുഹമ്മ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെ.ജയലാൽ,സി.ബി ഷാജികുമാർ,അഡ്വ.ജയിംസ് ചാക്കോ,ഡി.ഷാജി എന്നിവർ പങ്കെടുത്തു.