tv-r

തുറവൂർ: ലോറിയിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചതിനെ തുടർന്ന് നിയന്ത്രണം വിട്ട കെ.എസ്.ആർ.ടി.സി.ബസ് പാതയോരത്തെ താഴ്ചയിലേയ്ക്ക് ചരിഞ്ഞു. പാതയോരത്ത് നിറുത്തിയിരുന്ന ബൈക്കിൽ ബസ് തട്ടിയതിനെ തുടർന്ന് ബൈക്ക് യാത്രികനായ പൊലീസുകാരന് നിസാര പരിക്കേറ്റു. ഇദ്ദേഹത്തെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ദേശീയപാതയിൽ തുറവൂർ പഞ്ചായത്ത് ഓഫീസിന് സമീപം ഇന്നലെ രാവിലെ എട്ടരയോടെയായിരുന്നു അപകടം. വൈറ്റിലയ്ക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ബസിനെ മറികടന്ന ലോറി പെട്ടെന്ന് ഇടതു വശത്തേക്ക് വെട്ടിച്ചപ്പോൾ ബസിന്റെ നിയന്ത്രണം വിടുകയായിരുന്നുവെന്ന് കുത്തിയതോട് പൊലീസ് പറഞ്ഞു. ബസിൽ യാത്രക്കാർ കുറവായിരുന്നു. ആർക്കും പരിക്കില്ല. പടം.: തുറവൂരിൽ നിയന്ത്രണം വിട്ടതിനെ തുടർന്ന് പാതയോരത്തെ താഴ്ചചയിലേക്ക് ചരിഞ്ഞ കെ എസ് ആർ ടി സി ബസ്.