ചാരുംമൂട് : ഇടക്കുന്നം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തെക്കുടുക്കത്ത് പടീറ്റതിൽ ഹരിദാസന്റെ മകൻ എട്ടാം ക്ലാസ് വിദ്യാർത്ഥി ജയകൃഷ്ണന് ടി.വി വാങ്ങി നൽകി. കൊടിക്കുന്നിൽ സുരേഷ് എം.പി വീട്ടിലെത്തി ടി.വി കൈമാറി. കെ.പി.സി.സി ജനറൽ സെക്രട്ടറി കോശി എം.കോശി, ദളിത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ.കെ. ഷാജു,ജില്ലാ ജനറൽ സെക്രട്ടറി എം.ആർ. രാമചന്ദ്രൻ, നൂറനാട് തെക്ക് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് വന്ദന സുരേഷ്, ജില്ലാ കമ്മിറ്റി അംഗം ആർ. അജയൻ, ബൂത്ത് പ്രസിഡന്റ് സുകുമാരപിള്ള തുടങ്ങിയവർ പങ്കെടുത്തു.