ആലപ്പുഴ: തോട്ടപ്പള്ളി സ്പിൽവേ വീതികൂട്ടുന്ന നടപടിയുമായി ബന്ധപ്പെട്ട് പരസ്പരവിരുദ്ധമായ നിലപാടാണ് കോൺഗ്രസും കൂട്ടാളികളും കൈക്കൊള്ളുന്നതെന്ന് ജനതാദൾ (എസ്) ജില്ലാ പ്രസിഡന്റ് കെ.എസ്.പ്രദീപ്കുമാർ അഭിപ്രായപ്പെട്ടു. കുട്ടനാടിനെ വെള്ളപ്പൊക്കത്തിൽ നിന്നു രക്ഷിക്കുന്ന നടപടി കൈക്കൊള്ളാൻ ഇറിഗേഷൻ വകുപ്പ് മുന്നോട്ട് നീങ്ങുമ്പോൾ ഇതേ ആവശ്യം ഉന്നയിച്ച് ഡി.സി.സി പ്രസിഡന്റ് സമരപ്രഹസനം നടത്തുകയാണെന്നും അദ്ദേഹം പ്രസ്താവനയിൽ ആരോപിച്ചു.