ആലപ്പുഴ: വീടിനോട് ചേർന്ന് കാട വളർത്തലിനായി നിർമ്മിച്ച ഷെഡിൽ ചാരായം വാറ്റിക്കൊണ്ടിരുന്ന യുവാവിനെ എക്സൈസ് സംഘം പിടികൂടി. മണ്ണഞ്ചേരി ഏഴാം വാർഡിൽ പുത്തൻ പുരയ്ക്കൽ രാഹുൽ രാജ് (30) ആണ് അറസ്റ്റിലായത്. ഇയാളുടെ പക്കൽ നിന്ന് അഞ്ച് ലിറ്റർ ചാരായവും 20 ലിറ്റർ കോടയും, ഗ്യാസ് സിലിണ്ടർ അടക്കമുള്ള വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. പരിശോധനയിൽ എക്സൈസ് പ്രിവന്റീവ് ഓഫീസർമാരായ സാബു, ഫാറുക്ക് അഹമ്മദ്, സിവിൽ എക്സൈസ് ഓഫീസർമാരായ പി.വിജയകുമാർ, എസ്.സന്തോഷ്, സുജാസ്, റെനീഷ് എന്നിവർ പങ്കെടുത്തു.