വള്ളികുന്നം: വള്ളികുന്നത്ത് ആർ.എസ്.എസ് പ്രവർത്തകന്റെ വീട് ആക്രമിച്ച കേസിലെ പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ബി.ജെ.പി വള്ളികുന്നം കിഴക്ക് - പടിഞ്ഞാറ് സംയുക്തത യോഗം ആവശ്യപ്പെട്ടു. മാവേലിക്കര നിയോജകമണ്ഡലം പ്രസിഡന്റ് അഡ്വ.കെ.കെ.അനൂപ് വീഡിയോ കോൺഫറൻസ് വഴി യോഗം ഉദ്ഘാടനം ചെയ്തു. വള്ളികുന്നം കിഴക്ക് ഏരിയ പ്രസിഡന്റ് ജയിംസ് വള്ളികുന്നം അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി മാവേലിക്കര നിയോജകമണ്ഡലം ജനറൽ സെക്രട്ടറി ഹരീഷ് കാട്ടൂർ മുഖ്യപ്രഭാഷണം നടത്തി. മാവേലിക്കര നിയോജകമണ്ഡലം ജനറൽ സെക്രട്ടറി അഡ്വ.കെ.വി.അരുൺ, ഗ്രാമപഞ്ചായത്തംഗം അനിൽ വള്ളികുന്നം, ജില്ലാ കമ്മിറ്റിയംഗങ്ങളായ കെ.വി. അരവിന്ദാക്ഷൻ,രാജേന്ദ്രനാഥ്, കർഷക മോർച്ച നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ബിജു പാട്ടത്തിൽ, മഹിളാമോർച്ച ജില്ലാ ട്രഷറർ ശോഭ രവീന്ദ്രൻ, ഷാജി വട്ടക്കാട്, സുധി താളീരാടി, സുരേഷ് സോപാനം, ബീന വേണ, ശ്രീമോൻ നെടിയത്ത്, അഖിൽനായർ എന്നിവർ സംസാരിച്ചു