tv-r

അരൂർ:പഴമയുടെ രുചിയും പുതുമയുടെ കാഴ്ച ഭംഗിയുമായി മരത്തണലിൽ ബങ്ക് രൂപത്തിൽ നിർമ്മിച്ച കോഫി ഷോപ്പിന്റെ പ്രവർത്തനം ആകർഷകം.

കേരള സ്‌റ്റേറ്റ് ഇൻഡസ് ട്രിയൽ എന്റർപ്രൈസസും കുടുംബശ്രീമിഷനും ചേർന്ന് സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നടപ്പാക്കുന്ന പ്രഥമ സംരംഭമാണിത്. ദാരിദ്രം അനുഭവിക്കുന്ന കുടുംബശ്രീ അംഗങ്ങളുടെ ജീവിതോപാധിയെന്നോണമാണ് പദ്ധതി ആവിഷ്കരിച്ചിക്കുന്നത്. പഞ്ചായത്തിലെ 5 കുടുംബശ്രീ അംഗങ്ങളാണ് ഭക്ഷണശാലയുടെ നടത്തിപ്പുകാർ. പ്രളയ പുനരധിവാസ പദ്ധതികൾ പ്രകാരം വീടുകൾക്ക് നാശം സംഭവിച്ച കുടുംബത്തിലെ അംഗങ്ങളെ കണ്ടെത്തിയാണ് പദ്ധതി തയാറാക്കിയത്.

2.85 ലക്ഷം രൂപയാണ് പദ്ധതി ചെലവ്. മരത്തണലിൽ വിശ്രമിക്കുന്നതിനൊപ്പം പഴമയുടെ ആഹാരശൈലിയായ ആവിയിൽ പാകം ചെയ്ത ഭക്ഷണവും വിവിധ നാടൻ ഭക്ഷണങ്ങളും കോഫി ഷോപ്പിൽ ലഭിക്കും. പാചകവും വിതരണവും വനിതകളാണ് നടത്തുന്നത്. വ്യത്യസ്ത ഫലവർഗ്ഗങ്ങളുടെ ജൂസുകളും പായസവും കോഫി ഷോപ്പിൽ ഉണ്ടാകും. പഞ്ചായത്ത് പ്രസിഡന്റ് ബി.രത്നമ്മ കോഫി ഷോപ്പ് ഉദ്ഘാടനം ചെയ്തു. പി.രഞ്ജിത് ആണ് മാർഗനിർദേശം നൽകുന്നത്